പോസ്റ്റൽ വോട്ട് വിവാദം പോലീസ് അസോസിയേഷൻ പ്രതി കൂട്ടിലേക്കോ?
പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടത്താനാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഇഷ്ടക്കാരെ അനധികൃതമായി ട്രൻസ്ഫറുകൾ നടത്തിയതെന്ന കവർ സ്റ്റോറി വാർത്ത സാധൂകരിക്കുന്ന വിവരങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കവർ സ്റ്റോറി ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു : "പോസ്റ്റൽ വോട്ടുകളിൽ അട്ടിമറി നടക്കുമോ?". ഡി.ജി പി യുടെ ഓഫീസ് കേന്ദ്രീകരിച്ച് വിവാദ ഹണി ട്രാപ്പ് ചാനലിലെ കു:പ്രസിദ്ധ മാധ്യമ പ്രവർത്തകരും അസോസിയേഷനിലെ സഖാക്കളായ പോലീസ്‌കാരും ചേർന്ന് തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമുള്ളതാണ് അധികാര വികേന്ദ്രീകരണം നടപ്പാക്കിയത് അതിന് എതിർപ്പ് പ്രകടിപ്പിച്ചവരെയും നിസ്സഹരണം നടത്തിയവരെയും പലവിധശിക്ഷണ നടപടികൾക്കും വിധേയമാക്കി, പോലീസിലെ ട്രാൻസ്‌ഫറുകൾ തീരുമാനിക്കുന്നത് മുകളിൽ സൂചിപ്പിച്ച ലോബികളാണെന്നതിൽ സേനയിൽ സത്യസന്ധരായ പല ഉദ്യോഗസ്ഥരെയും അസ്വസ്ഥരാക്കുന്നുണ്ട് നാളിതുവരെ പോലീസ് നിഷ്പക്ഷമായാണ് തെരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ഇപ്പോൾ പൂർണമായും രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കയാണ് പതിവ് പോലെ കേന്ദ്ര സേനകൾ കേരളത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്നെങ്കിലും അവരെയെല്ലാം റിസർവ്വ് ആക്കി നിർത്തി ഫീൽഡിൽ ഇറങ്ങാൻ അനുവദിച്ചിരുന്നുമില്ല ക്രമസമാധാന പാലനത്തിൽ സംസ്ഥാന പോലീസിനെ സഹായിക്കുക ആൾബലവും ആയുധബലവും നൽകുക എന്നത് മാത്രമാണ് കേന്ദ്രം സേനയുടെ ജോലി എന്നതിനാൽ വെറും നോക്കുകുത്തികളായി മാത്രം അവർക്ക് കഴിഞ്ഞുള്ളു. കേന്ദ്ര ഇന്റലിജൻസ് ചൂണ്ടി കാണിച പ്രശ്നബാധിത ബൂത്തകളിൽ പോലും കേന്ദ്ര സേനയെ സംസ്ഥാനം വിന്യസിച്ചില്ല കള്ളവോട് നടത്താൻ സാഹചര്യം ഒരുക്കാൻ മുൻകൂട്ടി പദ്ധതികൾ തയ്യാറാക്കിയതിന്റെ ഭാഗമായിരുന്നു അനധികൃത ട്രാൻസ്ഫറുകൾ. ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാൻ പോലീസിനെ തന്നെ ഉപയോഗിച്ചത് കേരളത്തിൽ ഇതാദ്യമായാണ്.
Comments (0)